Dileep Gets Money Order Of Rs.200 To Make Phone Calls | Filmibeat Malayalam

Filmibeat Malayalam 2017-07-18

Views 3

Dileep who has been remanded in ALuva Sub Jail, recieved a money order of Rs.200 from his brother Anoop. Dileep can use the money to make phone calls to relatives and advocate.

ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുമെന്ന് ദിലീപ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കോടികള്‍ കൊണ്ട് അമ്മാനമാടിയ സൂപ്പര്‍ താരത്തിന് ജയിലില്‍ ഫോണ്‍ വിളിക്കാനും അവശ്യ സാധനങ്ങള്‍ വാങ്ങാനും പണമില്ല.
റിമാന്‍ഡ് പ്രതിയായതിനാല്‍ ദിലീപിന് ജയിലില്‍ ജോലിയില്ല. ഇതുകാരണം ജയിലില്‍ നിന്നും ദിലീപിന് വരുമാനവും ലഭിക്കില്ല. കൊതുകുതിരി വാങ്ങാനും ഫോണ്‍ ചെയ്യാനും പണമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ അനുജനോട് ദിലീപ് പണം ആവശ്യപ്പെട്ടു. എന്നാല്‍ നേരിട്ട് പണം നല്‍കാന്‍ സാധ്യമല്ലാത്തതിനാല്‍ പണം മണിയോര്‍ഡറായി അയക്കാനാണ് സഹോദരന്‍ അനൂപിനോട് പോലീസുകാര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് അനൂപ് 200 രൂപയുടെ മണിയോര്‍ഡറാണ് ദിലീപിന്റെ പേരില്‍ ആലുവ സബ് ജയിലിലേക്ക് അയച്ചത്.

Share This Video


Download

  
Report form