President of India Ram Nath Kovind once denied entry in President's summer residence with family, reports says.
ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റ് രാഷ്ട്രപതി ഭവന്റെ പടവുകള്‍ കയറുമ്പോള്‍ രാംനാഥ് കോവിന്ദിന്റെ ജീവിത്തതില്‍ മറക്കാനാവാത്ത ഒരു മധുര പ്രതികാരത്തിന്റെ കഥ കൂടിയുണ്ട്. മാസങ്ങള്‍ക്കു മുന്‍പാണ് അത് സംഭവിച്ചത്. ഷിംലയില്‍ വെച്ച്.
ഷിലയിലുള്ള രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതി സന്ദര്‍ശിക്കാനെത്തിയതായിരുന്നു കോവിന്ദും കുടുംബവും. എന്നാല്‍ കാവല്‍ക്കാര്‍ അവരെ മടക്കി അയച്ചു. രാഷട്രപതി ഭവനില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങിയില്ല എന്നതായിരുന്നു കാരണം. അന്ന് ബീഹാര്‍ ഗവര്‍ണറായിരുന്നു രാംനാഥ് കോവിന്ദ്. ഭാര്യയും മക്കളും അന്ന് കോവിന്ദിനൊപ്പമുണ്ടായിരുന്നു. പരാതികളൊന്നും കൂടാതെ കോവിന്ദും കുടുംബവും തിരികെ മടങ്ങി.