Yuvamorcha Activist Injured
ബിജെപിയിലെ അഴിമതിക്കെതിരെയും കുമ്മനം രാജശേഖരനെതിരെയും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വെട്ടിപരിക്കേല്‍പ്പിച്ചു. യുവമോര്‍ച്ച നേതാവ് അനീഷ് പോണത്തിനാണ് വെട്ടേറ്റിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതന്നാരോപിച്ച് അനീഷ് പരാതി നല്‍കി. സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കൊടുങ്ങല്ലൂര്‍ പൊലീസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.