കുറ്റം ചെയ്തത് ഡ്രൈവറോ യുവതികളോ? നിങ്ങള്‍ ആര്‍ക്കൊപ്പം | Oneindia Malayalam

Oneindia Malayalam 2017-09-27

Views 30

An Uber driver from Kochi was beaten and assaulted by two women on last Monday. Now the issue get in to a new level.

ഒരാഴ്ച മുന്‍പായിരുന്നു കൊച്ചിയില്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് യൂബര്‍ ടാക്സി ഡ്രൈവറെ മര്‍ദിച്ചതായിട്ടുള്ള വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മര്‍ദനത്തില്‍ മരട് സ്വദേശിയായ ഡ്രൈവര്‍ ഷഫീക്കിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീടായിരുന്നു ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. ഷെയര്‍ ടാക്‌സി സംബന്ധിച്ച തര്‍ക്കത്തിനൊടുവിലായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ടു പൊലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഷഫീഖ് തീരുമാനിച്ച് കഴിഞ്ഞു. നിരവധിപ്പേര്‍ ഇദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുമുണ്ട്. എന്തായാലും ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അത് എത്ര ഉന്നതരാണെങ്കിലും തെറ്റാരുടെ ഭാഗത്താണെങ്കിലും അവരാണ് ശിക്ഷിക്കപ്പെടേണ്ടത്.

Share This Video


Download

  
Report form