Who Taught Dhoni's Daughter 'Ambalapuzha Unnikannanod'
മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത ഒരു കുഞ്ഞ് താരപുത്രിയുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും പഠിക്കാന്‍ പാടുള്ള ഭാഷകളിലൊന്നായിട്ടാണ് മലയാളം വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഭാഷക്കാര്‍ മലയാളം പാട്ടുകള്‍ പാടുമ്പോള്‍ നമ്മള് മലയാളികള്‍ അത് ഏറ്റെടുക്കാറുമുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ധോണിയുടെ മകള്‍ സിവയുടെ പാട്ട്. അമ്പലപ്പുഴ, ഉണ്ണിക്കണ്ണനോട് നീ... എന്ത് പരിഭവം മെല്ലെ ഓതി വന്നുവോ' എന്ന പാട്ടായിരുന്നു ധോണിയുടെ മകള്‍ സിവ പാടിയത്. സിവയെ പാട്ടുപഠിപ്പിച്ചത് ആരാണ് എന്നറിയാനുള്ള
അന്വേഷണത്തിലായിരുന്നു ആരാധകര്‍. ഒടുവില്‍ അതിന് ഉത്തരം ആയിരിക്കുന്നു. കുട്ടിയെ നോക്കുന്ന ചേച്ചി ആണെത്രേ പാട്ട് പഠിപ്പിച്ചത്. ആ അമ്പലപ്പുഴയിലേക്ക് സിവ നേരിട്ട് എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. സിവയെ അമ്പലപ്പുഴ ക്ഷേത്രോത്സവത്തിന് ക്ഷണിക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്. ഉത്സവത്തോട് അനുബന്ധിച്ച് സിവയെ മുഖ്യാതിഥിയായി കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്.