കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ | Oneindia Malayalam

Oneindia Malayalam 2017-11-06

Views 219

'Hadiya Is Safe'; NCW acting chairperson

ഹൈക്കോടതി മാതാപിതാക്കളോടൊപ്പം വിട്ടയച്ച ഹാദിയ വീട്ടിൽ പൂർണ സുരക്ഷിതയാണെന്ന് ദേശീയ വനിതാ കമ്മിഷൻ ആക്ടിങ് അധ്യക്ഷ രേഖ ശർമ. ഒരുതരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും ഹാദിയ സന്തോഷവതിയാണെന്നുമാണ് വൈക്കത്തെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം അവര്‍ മാധ്യമങ്ങളോടു പറഞ്ഞത്.
ഹാദിയയുടെ ചിത്രവും രേഖ ശർമ മൊബൈൽ ഉയർത്തി മാധ്യമങ്ങളെ കാട്ടി. രേഖ ശർമയുടെ സന്ദർശനം ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. മാധ്യമങ്ങൾ ആരോപിക്കുന്ന പോലെ ഹാദിയ വിഷയത്തിൽ മാനുഷ്യാവകാശ ലംഘനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. എന്നാൽ കേരളത്തിൽ നിർബന്ധിതമായ മതപരിവർത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അധ്യക്ഷ ആരോപിച്ചു. ഹാദിയയുടെ നിലപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളൊന്നും ചർച്ചയായില്ലെന്നും 27നു കോടതിയിൽ ഹാജരാക്കുന്ന സമയത്ത് ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും രേഖ ശർമ അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS