കേരള ഡെർബി: ബ്ലാസ്റ്റേഴ്സ് ഗോകുലം എഫ് സിയെ നേരിടും | Oneindia Malayalam

Oneindia Malayalam 2017-11-07

Views 29

Kerala blasters FC to face Gokulam FC in a kerala derby. The match will happen in Kozhikode corporation stadium.

കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ സിരകളില്‍ ഫുട്ബോള്‍ ആവേശം നിറക്കാൻ ഒരു ഫുട്ബോള്‍ മത്സരം വരുന്നു. ഐഎസ്എല്ലില്‍ മലയാളത്തിൻറെ പ്രിയ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സും ഐലീഗില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ഏക ക്ലബ്ബ് ഗോകുലം എഫ്സിയും തമ്മിലുള്ള ഫുട്ബോള്‍ മത്സരമാകും കേരളത്തില്‍ നടക്കുക. ഈ മാസം 11ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. അതേസമയം മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ല. കേരള ഡർബി എന്ന പേരില്‍ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൻറെ ഫേസ്ബുക്ക് പേജില്‍ ഇതേക്കുറിച്ച് വിവരം നല്‍കിയിട്ടുണ്ട്. നേരത്തെ ഹൈദരാബാദിലെ ടീമിൻറെ പരിശീലന ക്യാമ്പിലും സ്പെയിനിലെ വിദേശ ക്ലബ്ബുമായുള്ള മത്സരങ്ങളിലും കാണികള്‍ക്കോ മാധ്യമങ്ങള്‍ക്കോ പ്രവേശനം അനുവദിച്ചിരുന്നില്ല. ടീം ഫോർമേഷൻ സംബന്ധിച്ച വിവരങ്ങള്‍ പുറത്താകുമെന്നതിനാല്‍ മത്സരങ്ങളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തുവിട്ടതുമില്ല.

Share This Video


Download

  
Report form
RELATED VIDEOS