Mitchell Starc Records A Double Hat-Trick
അപൂര്‍വ്വ നേട്ടവുമായി ഓസ്ട്രേലിയന്‍ പേസ് ബൌളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഷെഫീല്‍ഡ് ഷീല്‍ഡിലാണ് സ്റ്റാര്‍ക്കിന്‍റെ അപൂര്‍വ നേട്ടം. 1979ന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറെന്ന റെക്കോഡും ഓസീസ് പേസര്‍ സ്വന്തം പേരില്‍ കുറിച്ചു. ഫ്‌സറ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട ഹാട്രിക് നേടുന്ന എട്ടാമത്തെ താരമാണ് സ്റ്റാര്‍ക്ക്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ വാലറ്റത്തെ ചുരുട്ടിക്കൂട്ടിയായിരുന്നു ന്യൂ സൗത്ത് വെയ്ല്‍സ് ബൗളറുടെ പ്രകടനം. 395 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സ്റ്റാര്‍ക്കിന്റെ ബൗളിങ്ങിന് മുന്നില്‍ പതറിയതോടെ ന്യൂ സൗത്ത് വെയ്ല്‍സ് 171 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ ജെയ്‌സണ്‍ ബെഹെറെന്‍ഡോഫ്, ഡേവിഡ് മൂഡി, സിമോണ്‍ മാക്കിന്‍ എന്നിവരെ പുറത്താക്കി കരിയറിലെ ആദ്യ ഹാട്രിക് നേടിയ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിങ്‌സിലും ബെഹെറെന്‍ഡോഫിനെയും മൂഡിയെയും പുറത്താക്കി. ഒപ്പം വെല്‍സിനേ കൂടി പറഞ്ഞയച്ച് ഇരട്ട ഹാട്രിക് വിക്കറ്റ് നേട്ടവും ആഘോഷിച്ചു.