ആഡംബര കാർ: അമല പോള്‍ ലക്ഷങ്ങള്‍ വെട്ടിച്ചത് ഇങ്ങനെ! | filmibeat Malayalam

Filmibeat Malayalam 2017-11-14

Views 25

Amala Paul has been hitting the news headlines for a while, ever since the Pondicherry tax racket was busted.

ഈയടുത്താണ് നടി അമല പോള്‍ ഉള്‍പ്പെടെയുള്ള പ്രമുഖർ നികുതിവെട്ടിപ്പ് നടത്തിയതായുള്ള വാർത്തകള്‍ പുറത്തുവരുന്നത്. അമല പോള്‍, ഫഹദ് ഫാസില്‍, ബിജെപി എംപി സുരേഷ് ഗോപി എന്നിവരാണ് നികുതിവെട്ടിപ്പ് നടത്തിയത്. ഇത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിൻറെ റിപ്പോർട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കേരളത്തില്‍ ഓടുന്ന നിരവധി ആഢംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കേരളത്തിലോടുന്ന മുഴുവന്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങളും അന്വേഷണ വിധേയമാക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രമുഖരുടേത് അടക്കമുള്ള വാഹനങ്ങള്‍ ഇക്കൂട്ടത്തില്‍ പെടും. പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിലാണ് മിക്ക വാഹനങ്ങളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാല് ദിവസം അന്വേഷണസംഘം പോണ്ടിച്ചേരിയില്‍ അന്വേഷണം നടത്തിയിരുന്നു. നടി അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്ത വിലാസത്തിലും മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ട്. ഈ വിലാസം ഒരു കുടുസ്സുമുറിയുടേതാണ്.

Share This Video


Download

  
Report form
RELATED VIDEOS