Mammootty dance with Salman Khan
ഡാൻസ് കളിക്കാൻ അറിയില്ലെന്ന പേരില്‍ ഏറെ പഴി കേട്ടിട്ടുള്ള താരമാണ് മമ്മൂട്ടി. തനിക്ക് ഡാൻസ് ചെയ്യാൻ അറിയില്ലെന്ന് തുറന്ന് സമ്മതിച്ചിട്ടുമുണ്ട് മമ്മൂട്ടി. എന്നാല്‍ ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന ചടങ്ങിനിടെ മമ്മൂട്ടിയുടെ ഡാൻസിനെപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചർച്ച ചെയ്യുന്നത്. ബോളിവുഡ് താരങ്ങളായ സല്‍മാൻ ഖാനും കത്രീന കൈഫിനും ഒപ്പമായിരുന്നു മമ്മൂട്ടിയുടെ ഡാൻസ്. കൈയ്യില്‍ ഫുട്‌ബോളുമായിട്ടാണ് മമ്മൂട്ടിയുടെ എന്‍ട്രി. മഞ്ഞ ഷര്‍ട്ടും മഞ്ഞ വാച്ചും കെട്ടി മമ്മൂട്ടിയുടെ വരവ് ഗാലറിയ്ക്ക് ആവേശമായിരുന്നു. ആ ക്ലാസ് നടത്തം കൂടെ ആയപ്പോള്‍ എന്‍ട്രി തകര്‍ത്തു.മൈക്ക് എടുത്ത മമ്മൂട്ടി ഇംഗ്ലീഷില്‍ രണ്ടു വാക്കങ്ങ് കാച്ചി. അത് ഗാലറിയെ ആവേശം കൊള്ളിച്ചു. ഫുട്‌ബോള്‍ എന്ന ആവേശത്തിന് വേണ്ടി നമ്മളെല്ലാം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒത്തു ചേര്‍ന്നിരിയ്ക്കുകയാണ് എന്ന് മമ്മൂട്ടി പറഞ്ഞ് തീരുമ്പോഴേക്കും ആരവം മുഴങ്ങി.തുടര്‍ന്ന് ഫുട്‌ബോള്‍ നിത അമ്പാനിയെ ഏല്‍പിച്ച മമ്മൂട്ടി സല്‍മാന്‍ ഖാനൊപ്പം ചുവട് വയ്ക്കുകയായിരുന്നു. ഡാന്‍സ് കളിക്കാനായി സല്ലു ഭായ് കൈ പിടിച്ചപ്പോള്‍ മമ്മൂട്ടി ഡാന്‍സ് കളിക്കാന്‍ അറിയാത്ത ആളെ പോലെ മാറി നിന്നില്ല. ഒപ്പം നിന്ന് ഡാന്‍സ് കളിച്ചു.