മമ്മൂട്ടിയുടെ മാസ്റ്റർപീസ് ഏതൊക്കെ റെക്കോർഡുകള്‍ തകർക്കും? | filmibeat Malayalam

Filmibeat Malayalam 2017-11-27

Views 965

Mammootty's Masterpiece Setting a ready mass opening

ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റർപീസ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മാസ്സ് റിലീസിനൊപ്പം ഒട്ടേറെ റെക്കോർഡുകളും തകർക്കാനൊരുങ്ങുകയാണ് മാസ്റ്റർപീസ്. മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രമായ ദ ഗ്രേറ്റ് ഫാദറിന് ശേഷം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകള്‍ സ്വന്തം പേരില്‍ എഴുതാനാകും മാസ്റ്റർ പീസിൻറെ ശ്രമം. ദ ഗ്രേറ്റ് ഫാദറായിരുന്നു ഇതുവരെയുള്ള മമ്മൂട്ടിയുടെ ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച ചിത്രം. ഏണ്ണൂറിലധികം പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന് വേണ്ടി ആദ്യ ദിനം ഒരുക്കിയിരുന്നത്. പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഏറ്റവും ഉയര്‍ന്ന് ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി.കേരളത്തില്‍ മാത്രം ആയിരത്തിലധികം ആദ്യ ദിന പ്രദര്‍ശനങ്ങള്‍ നടത്തിയ ഏക മലയാള ചിത്രം എന്ന റെക്കോര്‍ഡ് മോഹന്‍ലാല്‍ ചിത്രം വില്ലന്റെ പേരിലാണ്. 1100ഓളം പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന് ആദ്യ ദിനം ഉണ്ടായിരുന്നത്. ദ ഗ്രേറ്റ് ഫാദറിന്റെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡും ചിത്രം മറികടന്നു.

Share This Video


Download

  
Report form
RELATED VIDEOS