അബിയുടെ മരണത്തിന്റെ ആഘാതത്തിലാണ് മലയാള സിനിമാ ലോകം. 1995 ല്‍ റിലീസ് ചെയ്ത ദിലീപ് ചിത്രമായ മാനത്തെ കൊട്ടാരം എന്ന സിനിമയിയായിരുന്നു ദിലീപിന്റ തലവര മാറ്റിയ സിനിമ. എന്നാല്‍ ചിത്രത്തില്‍ നായകനായി ആദ്യം പരിഗണിച്ചിരുന്നത് അബിയെ ആയിരുന്നെന്ന് മുമ്പ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദിലീപിനെ നായകനാക്കി സുനില്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മാനത്തെ കൊട്ടാരം. 1994 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ദിലീപിനൊപ്പം നാദിര്‍ഷ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജഗതി എന്നിങ്ങനെയുള്ള താരങ്ങളും അഭിനയിച്ചിരുന്നു. സംവിധായകന്‍ കമലിന്റെ സംവിധാന സഹായിയായിരുന്ന ദിലീപ് ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയിരുന്നെങ്കിലും മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയതോടെ തിരിഞ്ഞു നോക്കെണ്ടി വന്നിട്ടില്ല. എന്നാല്‍ ആ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നത് മിമിക്രി താരം അബിയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.