Malappuram Flash Mob; Shamna's Post Goes Viral
കഴിഞ്ഞ ദിവസം മലപ്പുറത്ത് മുസ്ലിം പെണ്‍കുട്ടികള്‍ നടത്തിയ ഫ്ലാഷ് മോബ് വിവാദവും ചര്‍ച്ചയുമൊക്കെയായിരുന്നു. മതമൌലിക വാദികള്‍ പെണ്‍കുട്ടികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു നടത്തിയത്. മതം പറയുന്നത് അനുസരിക്കാത്ത ഇവരൊക്കെ നരകത്തിലെ വിറകുകൊള്ളിയായി തീരും എന്നൊക്കെയാണ് ആക്രോശം. ഇതിനെതിരെയാണ് ഈ പറയുന്ന ഉസ്താദുമാരുള്ള സ്വര്‍ഗം നമുക്ക് വേണ്ട എന്ന് ഷംനയെപ്പോലുള്ള പെൺകുട്ടികൾ ധൈര്യസമേതം പറയുന്നത്. ഇനിയും പെണ്ണുങ്ങള്‍ ആടും,പാടും, കൂട്ടുകൂടും. ചുറുചുറുക്കുള്ള പെണ്‍കുട്ടികള്‍ തെരുവുകള്‍ കീഴടക്കുക തന്നെ ചെയ്യും. ഇങ്ങനത്തെ ഉസ്താദുമാരെക്കൊണ്ട് നിറഞ്ഞ സുവര്‍ഗ്ഗപ്പൂങ്കാവനം മ്മക്ക് മാണ്ട ബളേ - ഷംന കോളക്കോടൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.എന്ത് സുന്ദരമായിട്ടാണ് ആ പെൺകുട്ടികൾഡാൻസ് ചെയ്തത്.മലപ്പുറത്തിന്റെ ഒത്ത നടുക്കല്ല, അതിരു കെട്ടി വിലക്കിയിട്ട് സംരക്ഷിക്കുന്ന അനേകായിരം പെൺമനസുകളിലാണവർ തുള്ളിക്കളിച്ചത്. ആ ഒരൊറ്റ ഡാൻസുകൊണ്ട് അവർ നരകത്തിൽ പോവുമെങ്കിൽ ഒന്ന് ചോദിക്കട്ടെ, ഇക്കണ്ട കാലമത്രയും പെണ്ണുങ്ങളെ സ്വർഗത്തിൽ കേറ്റാനുള്ള തത്രപ്പാടിനിടയിൽ നിങ്ങൾ (മനപൂർവ്വം) ചിലരെ വിട്ടു പോയി. ഷംന പറയുന്നു.