Gujarat Polls: EVMs Are Getting Connected With Bluetooth, Says Congress
ചൂടേറിയ പരസ്യപ്രചാരണങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കുകയാണ്. ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. എന്നാല്‍ വോട്ടെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചുവെന്ന ആരോപണം ശക്തമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം നിഷേധിച്ചുവെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പിലും പ്രതിപക്ഷം ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് ഗുജറാത്തില്‍ പുരോഗമിക്കവേ പല മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്തിട്ടുണ്ട് എന്നാരോപിച്ച് കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരിക്കുന്നു. പോര്‍ബന്തറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി അര്‍ജുന്‍ മൊദാവാഡിയ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോര്‍ബന്തറിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലൂടൂത്തുമായി കണക്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് എന്നാണ് വെളിപ്പെടുത്തല്‍.ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന പോരാട്ടം. അതിനിടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2014 ലെ സംവരണ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെയ്പില്‍ മരിച്ച യുവാക്കളെക്കുറിച്ച് ഓര്‍മിപ്പിച്ച് ബിജെപി അനുകൂല വോട്ടുകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പോസ്റ്റര്‍. വെള്ളിയാഴ്ചയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.