അത്രക്ക് പീസ് ആയോ? റിച്ചിയുടെ ബോക്സ് ഓഫീസ് കളക്ഷൻ | filmibeat Malayalam

Filmibeat Malayalam 2017-12-11

Views 767

Nivin Pauly's Richie's Box Office Collection

നിവിൻ പോളിയുടെ ആദ്യ തമിഴ് ചിത്രമാണ് റിച്ചി. ഉളിദവരു കണ്ടതേ എന്ന കന്നഡ ചിത്രത്തിൻറെ റീമേക്കാണ് റിച്ചി. റിച്ചിക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം ചിത്രത്തെച്ചൊല്ലി കേരളത്തില്‍ വലിയ വിവാദങ്ങളൊക്കെ നടക്കുകയാണ്. റിച്ചിയുടെ റിലീസ് ദിവസം സിനിമ കണ്ട രൂപേഷ് പീതാംബരൻ മോശം കമൻറ് ഫേസ്ബുക്കിലൂടെ ഇട്ടിരുന്നു. ഇതിനെതിരെ നിവിൻ പോളി ആരാധകർ വലിയ പ്രതിഷേധവും നടത്തിയിരുന്നു. മാസ്റ്റർ പീസായ ചിത്രത്തെ റീമേക്ക് ചെയ്ത് പീസാക്കി എന്നായിരുന്നു രൂപേഷിൻറെ പോസ്റ്റ്. എന്നാല്‍ അത്രയ്ക്ക് പീസ് പീസായിട്ടില്ല റിച്ചി എന്നാണ് കേരളത്തിലെ ബോക്‌സോഫീസ് കലക്ഷനില്‍ നിന്നും വ്യക്തമാകുന്നത്.കേരളത്തില്‍ 130 തിയേറ്ററുകളിലായിട്ടാണ് റിച്ചി റിലീസിനെത്തിയത്. ആദ്യ ദിവസം തന്നെ കേരളത്തില്‍ നിന്ന് 1.31 കോടി രൂപയാണ് റിച്ചി കലക്ഷന്‍ നേടിയത്.

Share This Video


Download

  
Report form