നെഹ്റു കുടുംബത്തെ അധിക്ഷേപിച്ചു, കോടിയേരിക്ക് ചീത്തവിളി | Oneindia Malayalam

Oneindia Malayalam 2017-12-12

Views 1

Kodiyeri Balakrishnan Gets Trolled On Nehru family issue

നെഹ്റു കുടംബത്തെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം. നെഹ്റു കുടംബത്തിലെ സ്ത്രീകള്‍ പ്രസവം നിർത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്ത അവസ്ഥ ഉണ്ടാകുമെന്നായിരുന്നു കോടിയേരിയുടെ പരാമർശം. രാഹുല്‍ ഗാന്ധിയെ കോണ്‍‌ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോടിയേരിയുടെ പരാമർശം. കൂപ്പര്‍ വിവാദവും, ഗുജറാത്ത് തിരഞ്ഞെടുപ്പും, സംഘപരിവാര്‍ ബന്ധവും അടക്കമുള്ള കാര്യങ്ങള്‍ പറ‍ഞ്ഞാണ് കോ​ണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോടിയേരിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണം. എന്നാല്‍ കോടിയേരിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമത്തെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സൈബര്‍ സഖാക്കള്‍. കോണ്‍ഗ്രസിനെതിരെ കോടിയേരി നടത്തിയ പ്രസ്താവന ആതിരുകടന്നുപോയെന്ന ചര്‍ച്ചയും സിപിഎം പ്രവര്‍ത്തകരുടെ ഇടയിലുണ്ട്. സിപിഎമ്മിന്‍റെ വഞ്ചിയൂര്‍ ഏരിയാസമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് കോടിയേരി നെഹ്രു കുടംബത്തെ അധിക്ഷേിച്ച് രംഗത്തെത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS