Al waleed's Investment Kingdom Reels Without Its Prince
ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ ഒരാളാണ് സൌദിയിലെ അല്‍ വലീദ് ബിൻ തലാല്‍ രാജകുമാരൻ. സൌദി രാജകുടുംബാംഗമായ ഇദ്ദേഹത്തെ കഴിഞ്ഞ മാസം അഞ്ചിനാണ് അഴിമതിയുടെ പേരില്‍ അറസ്റ്റിലായത്. കോടികളുടെ വ്യവസായ സാമ്രാജ്യത്തിൻറെ ഉടമയായിരുന്ന ബിൻ തലാലിൻറെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്നാഴ്ചയിലധികമായി ബിൻ തലാലിനെ അറസ്റ്റ് ചെയ്തിട്ട്. മറ്റ് രാജകുമാരന്മാർക്കൊപ്പമാണ് ഇദ്ദേഹത്തെയും പിടികൂടിയത്. റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ബിന്‍ തലാലിനെയും. വന്‍കിട വ്യവസായങ്ങളിലും കമ്പനികളിലുമെല്ലാം ഓഹരിയുള്ള വ്യക്തിയാണ് ബിന്‍ തലാല്‍. അറസ്റ്റിന് ശേഷം അദ്ദേഹത്തെ പുറംലോകത്ത് കണ്ടിട്ടില്ല.സൗദി അറേബ്യയുടെ സാമ്പത്തിക രംഗത്തെ സ്ഥിരം സാന്നിധ്യമായിരുന്നു അറസ്റ്റ് ചെയ്യപ്പെടുംവരെ ബിന്‍ തലാല്‍ രാജകുമാരന്‍. സൗദി അറേബ്യയുടെ പുരോഗതിയുടെ മുഖമായിരുന്നു ബിന്‍ തലാലെന്ന് ടൈം വാര്‍ണറിന്റെയും സിറ്റി ഗ്രൂപ്പിന്റെയും മുന്‍ സിഇഒ റിച്ചാര്‍ഡ് പാര്‍സണ്‍സ് അഭിപ്രായപ്പെട്ടു. ഈ രണ്ട് കമ്പനിയിലും ബിന്‍ തലാലിന് പകുതിയിലധികം നിക്ഷേപമുണ്ട്.