സ്വന്തം തട്ടകത്തില്‍ ബംഗളുരു വീണു അവസാന നിമിഷം ജംഷഡ്പൂർ

Oneindia Malayalam 2017-12-22

Views 159

ISL 2017: Jamshedpur FC Beats Bengaluru FC

സ്വന്തം തട്ടകമായ ബംഗളുരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന നിമിഷം വരെ ആധിപത്യത്തോടെ കളിച്ചിട്ടും ബംഗളുരുവിന് തോല്‍വി. കളി അവസാനിക്കാൻ മിനിട്ടുകള്‍ ബാക്കിനില്‍ക്കെ വഴങ്ങിയ പെനാല്‍റ്റിയാണ് ആതിഥേയർക്ക് തിരിച്ചടിയായത്. ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൻറെ 90ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി പിഴവുകൂടാതെ ഗോണ്‍സാല്‍വസ് പോസ്റ്റിലെത്തിച്ചാണ് ജംഷദ്പൂർ വിജയം പിടിച്ചെുത്തത്. പോസ്റ്റ് ലക്ഷ്യമാക്കി ബംഗളുരു പത്തോളം ഷോട്ടുകള്‍ ഉതിർത്തെങ്കിലും നിർഭാഗ്യത്താല്‍ ഒന്നുപോലും ഗോളില്‍ കലാശിച്ചില്ല. തോറ്റെങ്കിലും ബംഗളുരുവിനായി കളം നിറഞ്ഞ് കളിച്ച മിക്കുവാണ് കളിയിലെ താരം. വിജയത്തോടെ ആറ് മത്സരങ്ങള്‍ പൂർത്തിയാക്കിയ ജംഷദ്പൂർ രണ്ട് വിജയവും മൂന്ന് സമനിലയും സഹിതം 9 പോയിൻറോടെ ആറാം സ്ഥാനത്തെത്തി. 12 പോയിൻറുള്ള ബംഗളുരു രണ്ടാം സ്ഥാനത്താണ്.

Share This Video


Download

  
Report form