Rajinikanth is illiterate: Subramanian
സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനത്തെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി അത്ര ആവേശത്തോടെയൊന്നും അല്ല കാണുന്നത്. രജനികാന്ത് അക്ഷരാഭ്യാസമില്ലാത്ത ആളാണ് എന്നായിരുന്നു സ്വാമിയുടെ പ്രതികരണം.രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴകത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ജയലളിതയുടെ മരണ ശേഷം തമിഴകത്ത് ശക്തനായ ഒരു രാഷ്ട്രീയ നേതാവില്ലാത്ത അവസ്ഥയാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന് മാത്രമാണ് രജനികാന്തി പറഞ്ഞിട്ടുള്ളൂ എന്നാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങളോ രേഖകളോ രജനികാന്ത് പുറത്ത് വിട്ടിട്ടില്ലെന്നും സ്വാമി പറയുന്നുണ്ട്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിയെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്. രജനി ആര്‍ക്കൊപ്പം നില്‍ക്കും എന്നത് തന്നെയാണ് പ്രധാനപ്പെട്ട ചോദ്യം. രജനി തന്റെ രാഷ്ട്രീയ സാന്നിധ്യം ഏത് ഭാഗത്താകും എന്ന് വ്യക്തമാക്കിയിട്ടില്ല. ഡിഎംകെയ്‌ക്കൊപ്പമോ എഐഎഡിഎംകെയ്‌ക്കൊപ്പമോ അതോ ബിജെപിയ്‌ക്കൊപ്പമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.