മിനി സിവിൽ സ്റ്റേഷന് പരിസരത്ത് വണ്ടികൾ പിടിച്ചെടുത്തു

Oneindia Malayalam 2018-01-06

Views 72

vehicles are becoming useless in mini civil station premises

പണി പൂര്‍ത്തിയാവുന്ന കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പോലീസ് പിടികൂടിയ വാഹനങ്ങള്‍ നശിക്കുന്നു. അനധികൃതമായി മണല്‍ കടത്തിയതിനെ തുടര്‍ന്ന് പോലീസ് പിടികൂടിയ ഏഴ് ലോറികളാണ് ഇവിടെ നശിക്കുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ തുറക്കുന്നതോടെ ഇത് ഇവിടെയെത്തുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കും. പെട്ടന്നുതന്നെ മാറ്റുകയാണെങ്കില്‍ ക്രെയിന്‍ ഉപയോഗിച്ച് ഈ വാഹനങ്ങള്‍ ഇവിടെ നിന്ന് മാറ്റാന്‍ സാധിക്കും.കുറച്ചുകാലം കൂടി ഈ വാഹനങ്ങള്‍ ഇവിടെ കിടന്നാല്‍ ക്രെയിന്‍ ഉപയോഗിച്ചുപോലും ഇവിടെ നിന്ന് മാറ്റാന്‍ സാധിക്കില്ല. മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ വാഹനങ്ങള്‍ ഇവിടെ നിന്ന് എടുത്തുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share This Video


Download

  
Report form
RELATED VIDEOS