മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ആമി. എഴുത്തുകാരി കമല സുരയ്യയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ തുടക്കം മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നെങ്കിലും അതൊന്നും സിനിമയ്ക്ക് മുന്നിലൊരു തടസമായിരുന്നില്ല.ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. 20 വര്‍ഷത്തിന് ശേഷം കമലും മഞ്ജു വാര്യരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയുടെ പുതിയ വിശേഷങ്ങളിങ്ങനെ.കമലിന്റെ സംവിധാനത്തിലെത്തുന്ന ആമിയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ ഫേ്സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും സംവിധായകന് കമലും ഒന്നിക്കുന്ന സിനിമയാണ് ആമി. എഴുത്തുക്കാരി കമല സുരയ്യയുടെ ജീവിതകഥയെ ആസ്പമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ 'എന്റെ കഥ' എന്ന പുസ്തകത്തെ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്.അനൂപ് മേനോന്, ടൊവിനോ തോമസ്, ജ്യോതി കൃഷ്ണ, കെപിഎസി ലളിത, ശ്രീദേവി ഉണ്ണി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.