സിനിമാ ലോകത്തെ പ്രമുഖരുടെ പിറന്നാളും ഓര്‍മദിവസങ്ങളുമൊക്കെ ഓര്‍ത്തെടുത്ത് ആശംസകളും ആദരവുമൊക്കെ അറിയിക്കുന്നത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ രീതികളുടെയും ഭാഗമാണ്. താരതമ്യേനെ മമ്മൂട്ടിയാണ് ഇത്തരം കാര്യങ്ങളില്‍ വളരെ കൃത്യത പാലിക്കുന്നത്. എന്നാലിപ്പോഴതാ മോഹന്‍ലാലിന്റെ ഒരു പിറന്നാള്‍ ആശംസ ബോളിവുഡില്‍ ചര്‍ച്ചയാകുന്നു. ബോളിവുഡ് താരം ഹൃത്വിക് റോഷന് ലാല്‍ ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസ അറിയിച്ച സംഭവമാണ് ബോളിവുഡ് സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ഹൃത്വിക് റോഷനെ ടാഗ് ചെയ്ത്, happy birthday എന്ന് മാത്രമേ ലാല്‍ എഴുതിയിട്ടുള്ളൂ. പിറന്നാളിന്റെ ഹാഷ് ടാഗുകളും ഇട്ടിട്ടുണ്ട്. നിമിഷം നേരം കൊണ്ടാണ് ഈ പിറന്നാള്‍ ആശംസ വൈറലായത്.അപ്രതീക്ഷിതമായ ഈ പിറന്നാള്‍ ആശംസയ്ക്ക് പിന്നില്‍ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്ന അന്വേഷണത്തിലാണ് പാപ്പരാസികള്‍. ലാല്‍ ഭീമനാകുന്ന മഹാഭാരതത്തില്‍ ഹൃത്വിക് റോഷനുണ്ട് എന്ന കിംവദന്തിയുണ്ടായിരുന്നു. അത് സത്യമാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു.