നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് , കേസിൽ പുതിയ കണ്ടെത്തലുകൾ

Oneindia Malayalam 2018-01-19

Views 81

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ കേസിനെ അപ്പാടെ തകിടം മറിക്കാന്‍ കെല്‍പ്പുള്ളതാണ്. നടി ആക്രമിക്കപ്പെട്ടിട്ടില്ലെന്നും പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയുണ്ടാക്കിയ നാടകമാണ് എന്നുമാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. മാര്‍ട്ടിനെ ആരെങ്കിലും സ്വാധീനിച്ചതിന്റെ ഫലമായിട്ടാണോ ഈ മൊഴിമാറ്റം എന്നതടക്കമുള്ള സംശയം നിലനില്‍ക്കുന്നുണ്ട്. അതിനിടെ മാര്‍ട്ടിന്‍ ഏത് നിമിഷവും കൊല്ലപ്പട്ടേക്കാം എന്ന ആശങ്കയും ഉയര്‍ന്നു വരുന്നുണ്ട്.തന്റെ ജീവന്‍ അപകടത്തിലാണെന്നും നടിയും ഒരു നിര്‍മ്മാതാവും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മാര്‍ട്ടിന്‍ കൊല്ലപ്പെടാന്‍ പോലുമുള്ള സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഫെഫ്ക അംഗമായ സലിം ഇന്ത്യ. ചാനല്‍ ചര്‍ച്ചയിലാണ് സലിം ഇന്ത്യയുടെ വെളിപ്പെടുത്തല്‍.തന്റെ ജീവന്‍ അപകടത്തിലാണെന്നും നടിയും ഒരു നിര്‍മ്മാതാവും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മാര്‍ട്ടിന്‍ കൊല്ലപ്പെടാന്‍ പോലുമുള്ള സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഫെഫ്ക അംഗമായ സലിം ഇന്ത്യ. ചാനല്‍ ചര്‍ച്ചയിലാണ് സലിം ഇന്ത്യയുടെ വെളിപ്പെടുത്തല്‍.

Share This Video


Download

  
Report form
RELATED VIDEOS