87 തസ്തികകളില്‍ ആറ് മാസത്തേക്കാണ് ഒമാന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് കനത്ത തിരിച്ചടിയാകും. മലയാളികള്‍ ജോലി തേടി പോകുന്ന പ്രധാന മേഖലകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസ പുതുക്കുന്നതില്‍ തടസമാകില്ലെന്നതാണ് ഏക ആശ്വാസം. തൊഴില്‍ മന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ബകുരിയാണ് ഞായറാഴ്ച ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സൗദിക്ക് പിന്നാലെ ഒമാനും സ്വദേശിവത്കരണത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനകളാണ് ഇതിലും തെളിയുന്നത്. സൗദിയിലെ നിതാഖതില്‍ ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങി വന്നത്. ഇതില്‍ കൂടുതലും മലയാളികളായിരുന്നു.കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഗ്രാഫിക് ഡിസൈന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍ എന്നീ മേഖലകളില്‍ വിലക്കുണ്ടാകും.
Oman has temporarily halted issuing visas to hire expat workers in 87 job roles