Divya Unni's facebook post getting viral
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ വിവാഹ വര്‍ത്ത പുറത്തുവന്നത്. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് താരത്തെ ജീവിതസഖിയാക്കിയത്. അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.