നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കോടതി വഴി ലഭിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ദിലീപ്. കേസിലെ പ്രതിക്ക് അത് ലഭിക്കാനുള്ള അവകാശം ഉണ്ടെന്ന വാദം ആയിരുന്നു കോടതിയില്‍ ഉന്നയിക്കപ്പെട്ടത്.തുടക്കം മുതലേ ഇതിന് എതിരായുള്ള നിലപാടിലായിരുന്നു പ്രോസിക്യൂഷന്‍. കോടതിയില്‍ അതി ശക്തമായി തന്നെ ഇതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാലും ചില രേഖകള്‍ ദിലീപിന് ലഭിക്കുക തന്നെ ചെയ്തു.