ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തറിനെതിരെ നിരവധി ആരോപണങ്ങള്‍ അയല്‍രാജ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ ആരോപണം കുറച്ചു ഗൗരവമുള്ളതാണ്. ഖത്തര്‍ ഷിയാ സംഘങ്ങളെ സഹായിക്കുന്നുവെന്നാണ് യുഎഇയുടെ പുതിയ ആരോപണം. ഖത്തര്‍ ഇറാനുമായി അടുപ്പം നിലനിര്‍ത്തുന്ന രാജ്യമാണ്. മാത്രമല്ല, ഇറാഖുമായി ഖത്തറിന് അടുത്ത ബന്ധവുമുണ്ട്. ഈ രണ്ട് രാജ്യങ്ങളുടെയും ഭരണം ഷിയാക്കള്‍ക്കാണ്.
UAE and Qatar conflict