ഒഴുകും ബോബ്.....
ഒഴുകുന്ന ആണവ കേന്ദ്രവുമായി റഷ്യ
ആണവ ശക്തി തെളിയിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മല്‍സരിക്കുന്നതിനിടെ ഒഴുകുന്ന ആണവ കേന്ദ്രവുമായി റഷ്യ. ലൊമോന്‍ സോവ് എന്ന കപ്പലിലാണ് റഷ്യ നൂക്ലിയര്‍ റിയാക്ടര്‍ അടക്കമുള്ള ആണവ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നത്. ഇത് വൈകാതെ തന്നെ കമ്മീഷന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് കപ്പലിന്റെ ചിത്രങ്ങളടക്കം പുറത്തു വന്നത്. സഞ്ചരിക്കുന്ന ഒരു ആണവ ബോബായി ഇതിനെ കണക്കാക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതെങ്കിലും തരത്തിലുള്ള അപകടത്തെത്തുടര്‍ന്ന് ആണവക്കപ്പല്‍ തകരാനിടയായാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സമുദ്രത്തിലും തീരത്തുമുണ്ടാകുമെന്നു നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. റഷ്യയുടെ തന്നെ വിദൂര പ്രദേശങ്ങളില്‍ അവശ്യഘട്ടങ്ങളില്‍ ഊര്‍ജമെത്തിക്കുന്നതിനാണ് ആണവക്കപ്പല്‍ എന്നാണ് ഇതിനെക്കറിച്ചുള്ള റഷ്യയുടെ ഭാഷ്യം. എന്നാല്‍, യുദ്ധ സാഹചര്യങ്ങളില്‍ പ്രയോഗിക്കാനുള്ള ആയുധങ്ങളും ഈ കപ്പലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.