അഭിമാനമല്ല ഇത്...ഭ്രാന്താണ്!
പ്രബുദ്ധ കേരളത്തിനു തീരാക്കളങ്കമായി ഒരു അദ്ധ്യായം കൂടി
മുഖ്യന് അകമ്പടി പോകെണ്ടപ്പോള്‍ നീനുവിന്റെ നഷ്ടത്തിന് എന്ത് വില?
പ്രണയിക്കുന്നവര്‍ ഒരുമിച്ചു ജീവിക്കണമെങ്കില്‍ ജാതിയും മതവും ഒന്നായിരിക്കണം അത്രേ
ഇനിയും കേരളം കാത്തിരിക്കുന്നു ചര്‍ച്ചകള്‍ക്കും ഹാഷ് ടാഗുകള്‍ക്കും വേണ്ടി
ആരുടേയും ഭീഷണിക്ക് വഴങ്ങിയില്ല സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കാന്‍ അവനത്ര ഭീരു അല്ലായിരുന്നു. ചങ്കൂറ്റത്തോടെ ആത്മവിശ്വാസത്തോടെ അവന്‍ അവളെ ചേര്‍ത്തു പിടിച്ചു. തന്റെ കുഞ്ഞു കുടുംബത്തിലെ രാജ്ഞിയാക്കാന്‍. അവന്റെ സ്നേഹത്തിനപ്പുറം വില മതിക്കുന്ന ഒന്നും ഈ ഭൂമിയില്‍ ഇല്ലാന്ന് അവള്കും അറിയാം.. പക്ഷെ ഒരുമിച്ചു ജീവിക്കാന്‍ ഉറപ്പിച്ചു ഇറങ്ങ്യവര്‍ സ്നേഹത്തിനു ജാതിയും മതവും നല്‍കുന്നവര്‍ക്ക് ശത്രുക്കള്‍...കൊന്നു തള്ളി നിഷ്കരുണം സ്നേഹത്തിന്റെ വില അറിയാത്ത കഴുകന്മാര്‍