England facing Sweden in The Fifa World Cup 2018 Quarter Finals
ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാംദിനം കിരീടപ്രതീക്ഷകളുമായെത്തിയ ഇംഗ്ലണ്ടും അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന സ്വീഡനും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 7.30ന് സമാറ അരീനയിലാണ് കളി. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഇരു ടീമുകളും ജയപ്രതീക്ഷയിലാണ് കളത്തിനിറങ്ങുക.