Mohanlal about Drama
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന ചിത്രം ഡ്രാമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍. ചിത്രം സ്പിരിറ്റ് പോലെ ഒരു പാവം ഹാസ്യചിത്രമായിരിക്കുമെന്ന് താരം പറഞ്ഞു. "ഷൂട്ടിംഗ് പൂര്‍ത്തിയായി. ഹാസ്യത്തില്‍ പൊതിഞ്ഞ ഒരു നല്ല ചിത്രമാണ് ഡ്രാമ. സ്പിരിറ്റ് പോലെ തന്നെ. വളരെ വൈകാരികമായാണ് ഈ സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. കുടുംബചിത്രമാണിത്. സൂപ്പര്‍സ്റ്റാര്‍ ഘടകങ്ങള്‍ ചേര്‍ന്നുള്ള സിനിമയാണ് ഇതെന്ന് പ്രതീക്ഷിക്കരുത്. വലിയ ആക്ഷന്‍ സീനുകളോ കിടിലന്‍ ഡയലോഗുകളോ ഒന്നും ചിത്രത്തിലില്ല.
#Mohanlal #Drama