The famous Vatican Sistine chapel

News60ML 2018-09-09

Views 0

മാർപാപ്പയെ തിരെഞ്ഞടുക്കുന്ന പാപ്പൽ എൻക്ലേവ് നടക്കുന്ന സിസ്റ്റൈൻ ചാപൽ.
ചാപെലിന്റെ മേല്കുരയിൽ ഉള്ള ചിത്രങ്ങൾ വരച്ചത് ലോക പ്രശസ്ത ചിത്രകാരനായ മൈക്കെലാഞ്ജലോ ആണ്.


പോപ്പിന്റെ വാസസ്ഥലമായ അപോസ്തോലിക കൊട്ടാരത്തിലെ ചാപലുകളിൽ ഒന്നാണ്‌
സിസ്റ്റൈൻ ചാപൽ. ഈ ചാപൽ ആദ്യകാലങ്ങളിൽ കാപെല്ല മാഗ്ന എന്നാണ് അറിയപ്പെട്ടത്. പിന്നീട് 1477നും 1480നും ഇടയിൽ ചാപലിന്റെ പുനരുദ്ധാരണ പണികൾ നടത്തിയ പോപ്‌ സിസ്റ്റൈൻ ആറാമന്റെ സ്മരണാർഥം സിസ്റ്റൈൻ ചാപൽ ( ഇറ്റാലിയൻ ഭാഷയിൽ കാപെല്ലാ സിസ്റ്റീനാ) എന്ന പേരു നല്കപ്പെട്ടു.അതിനു ശേഷം സിസ്റ്റൈൻ ചാപ്പൽ പോപ്പിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രം ആയിരുന്നു. മാർപാപ്പയെ തിരെഞ്ഞടുക്കുന്ന പാപ്പൽ എൻക്ലേവ് ഇവിടെ വെച്ച് ആണ് നടക്കുന്നത്. മേല്കൂരയിലും മറ്റുമുള്ള ചുവർചിത്ര പണികൾക്ക് ലോക പ്രശസ്തമാണ് സിസ്റ്റൈൻ ചാപ്പേൽ.ചാപെലിന്റെ മേല്കുരയിൽ ഉള്ള ചിത്രങ്ങൾ വരച്ചത് ലോക പ്രശസ്ത ചിത്രകാരനായ മൈക്കെലാഞ്ജലോ ആണ്.
ചാപ്പലിലേക്ക് കയറുമ്പോള്‍ തന്നെ മേല്‍ക്കൂരകളും ചുവരുകളുമെല്ലാം നിങ്ങളെ അദ്ഭുതപ്പെടുത്തും. 1508 മുതല്‍ 1512 വരെയുള്ള കാലഘട്ടത്തിലാണ് വിഖ്യാത ചിത്രകാരന്‍മൈക്കെലാഞ്ജലോ ചാപ്പലിലെ ഈ ചിത്രങ്ങള്‍ വരച്ചത്. പാശ്ചാത്യ കലയിലെ ഒരു നാഴിക കല്ല് ആയിരുന്നു ഈ ചിത്രങ്ങള്‍. ഈ ചാപ്പല്‍ കാണാനും ഇതിന്റെ ചരിത്രം അറിയാനും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്രപ്പണികള്‍ കാണാനും വര്‍ഷത്തില്‍ ഏതാണ്ട് 50 ലക്ഷത്തോളം പേര്‍ ഇവിടെ എത്തുന്നു.

Share This Video


Download

  
Report form