ഇന്ധനവില ഉയരുമ്പോള്‍ വെട്ടിലായി പെട്രോള്‍ പമ്പ് ഉടമകള്‍
ഇന്ധന മെഷീനുകളില്‍ ഡിസ്‌പ്ലേ ചെയ്യുന്ന യൂണിറ്റ് പ്രൈസ് 99.99 വരെ മാത്രമെ സെറ്റ് ചെയ്തിട്ടുള്ളു
ഇന്ധനവില കുതിച്ചുയരുമ്പോള്‍ നാട്ടുകാര്‍ വലയുന്നതിനൊപ്പം പെട്രോള്‍ പമ്പ് ഉടമകളും വെട്ടിലാകും തുടര്‍ച്ചയായി 47-ാം ദിവസവും ഇന്ധനവില കുതിച്ചുയരുകയാണ്.നിലവില്‍ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്ന ഇന്ധന മെഷീനുകളില്‍ ഡിസ്‌പ്ലേ ചെയ്യുന്ന യൂണിറ്റ് പ്രൈസ് 99.99 വരെ മാത്രമെ സെറ്റ് ചെയ്തിട്ടുള്ളു. 100 രൂപയ്ക്ക് മുകളില്‍ പെട്രോള്‍ വില ഉയരുകയാണെങ്കില്‍ യൂണിറ്റ് പ്രൈസ് 100 രൂപ എന്ന് ഡിസ്‌പ്ലേ ചെയ്യാന്‍ പാകത്തിന് പുനക്രമീകരണം നടത്തേണ്ടി വരും.പെട്രോള്‍ പമ്പുകളിലെ യൂണിറ്റ് വില സെന്‍ട്രല്‍ സെര്‍വറുകളില്‍നിന്നാണ് അപ്‌ഡേറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മെഷീനുകളില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടേണ്ടി വരും. പെട്രോളിന് വില കയറിക്കൊണ്ട് ഇരിക്കുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് പമ്പുടമകളും ഏറെ ആശങ്കയിലാണ്