Bus fell into canal in Mandya, Karnataka
കര്‍ണാടകയില്‍ ബെംഗളൂരു- മൈസൂരു പാതയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. ബസ് മുഴുവനായും കനാലില്‍ മുങ്ങിക്കിടക്കുകയാണ്. പാണ്ഡവപുര താലൂക്കിലെ കനഗനമരാഡി ഗ്രാമത്തില്‍ കാവേരി നദിയില്‍ നിന്നുള്ള വി.സി കനാലിലാണ് സംഭവം. മരിച്ചവരില്‍ ഏറെയും സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.