വനിതാ മതിലിനെ എതിർക്കുന്നവരെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. രാജഭരണം നഷ്ടപ്പെട്ടതിൽ വിഷമിക്കുന്ന ചിലരാണ് ഇതിനെ എതിർക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നങ്ങേലി റൗക്ക ഇടാതിരുന്നതും മാറിടം ചെത്തിവച്ച ചരിത്രവുമൊക്കെ നങ്ങേലിയുടെ കുറ്റമായി കരുതുന്നവരാണ് മതിലിനെ എതിർക്കുന്നതെന്നും മുകേഷ് ആരോപിച്ചു. വനിതാ മതിൽ ഹിന്ദുക്കൾക്ക് വേണ്ടിയോ ശബരിമലക്ക് വേണ്ടിയോ മാത്രമല്ല മറിച്ച് എല്ലാ മതസ്ഥർക്കും വേണ്ടിയുള്ളതാണെന്നാണ് മുകേഷ് പറയുന്നത്.