E P Jayarajan | കോൺഗ്രസിനും ബിജെപിക്കുമുള്ള താക്കീതാണ് വനിതാ മതിലെന്നും പി ജയരാജൻ

malayalamexpresstv 2019-01-01

Views 12

കേരളത്തിൽ വനിതാ മതിൽ ഉയർന്ന് കഴിഞ്ഞാൽ കോൺഗ്രസും ബിജെപിയും തകരുമെന്നാണ് മന്ത്രി ഇ പി ജയരാജന്റെ മുൻവിധി. വരാൻപോകുന്ന തിരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസിനും ബിജെപിക്കും ശക്തമായ താക്കീതാണ് വനിതാ മതിൽ എന്നും പി ജയരാജൻ അഭിപ്രായപ്പെട്ടു. ബിജെപിയുടെ വർഗീയ നിലപാടിനെ പിന്തുടർന്ന് മൃദുഹിന്ദുത്വ സമീപനത്തിലൂടെ നാലഞ്ചു വോട്ട് നേടാമെന്നാണ് കോൺഗ്രസിന്റെ വ്യാമോഹം എന്നും അദ്ദേഹം പറഞ്ഞു. ഇവരുടെയൊക്കെ അവസരവാദ പിന്തിരിപ്പൻ നിലപാടുകൾ ജനങ്ങൾ വെറുത്തു കഴിഞ്ഞുവെന്നും ഇതിൽ നിന്നും മാറി മനുഷ്യത്വപരവും പുരോഗമനപരവുമായ ചിന്തകൾ ഉയർത്തിപ്പിടിക്കാൻ ആണ് വനിതാ മതിലിൽ സ്ത്രീകൾ അണിനിരക്കാൻ പോകുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS