Pinarayi Vijayan | പിണറായി വിജയന്റെ സുരക്ഷ വീണ്ടും ശക്തമാക്കാൻ ഒരുങ്ങുകയാണ് കേരള പോലീസ്.

malayalamexpresstv 2019-01-05

Views 84

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വീണ്ടും ശക്തമാക്കാൻ ഒരുങ്ങുകയാണ് കേരള പോലീസ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളിൽ നിന്നും യാത്രകളിൽ നിന്നും പൊതുജനങ്ങളെ 200 മീറ്റർ അകലത്തിൽ മാറ്റിനിർത്തുക എന്നതാണ് പോലീസിന്റെ സുരക്ഷാക്രമീകരണം. ഒപ്പം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ചെറു റോഡുകൾ പോലും അടയ്ക്കണമെന്നും ശുപാർശയുണ്ട്. നിലവിൽ ഇസഡ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വിലയിരുത്തലിന് അടിസ്ഥാനത്തിലാണ് വീണ്ടും സുരക്ഷ കൂട്ടുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു എന്ന പേരിൽ കോൺഗ്രസ് നേതാവിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം ഇടിച്ചു വീഴ്ത്തിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ വീണ്ടും മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങൾ കൂട്ടാൻ പോലീസ് തയ്യാറെടുക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS