Reshma Nishanth |വരുന്ന മകരവിളക്കിന് മുൻപ് തന്നെ അയ്യപ്പ ദർശനം നടത്തും

malayalamexpresstv 2019-01-05

Views 35

വരുന്ന മകരവിളക്കിന് മുൻപ് തന്നെ അയ്യപ്പ ദർശനം നടത്തും എന്ന ഉറച്ചതീരുമാനം അറിയിച്ചിരിക്കുകയാണ് രേഷ്മ നിശാന്ത്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ സന്തോഷമുണ്ടെന്നും രേഷ്മ പറഞ്ഞു. 41 ദിവസത്തെ കഠിന വ്രതം അനുഷ്ഠിച്ച് ശബരിമലയിൽ അയ്യപ്പ ദർശനത്തിന് എത്തുമെന്നാണ് രേഷ്മ നിഷാന്ത് പറയുന്നത്. ശബരിമലയിൽ അയ്യപ്പ ദർശനം നടത്തണമെന്ന് ആദ്യം പുറം ലോകത്തെ അറിയിച്ച യുവതിയാണ് രേഷ്മ നിശാന്ത്. തങ്ങളുടെ സംഘത്തിൽ പത്തോളം പേർ ഉണ്ടെന്നാണ് രേഷ്മ നിഷാന്ത് പറയുന്നത്. മുഖ്യമന്ത്രിയും ഡിജിപിയും തങ്ങൾക്ക് ദർശനം നടത്താൻ അവസരമൊരുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS