Ramesh Chennithala |സെക്രട്ടറിയേറ്റിനുമുന്നിൽ യുഡിഎഫ് നടത്തുന്ന ഉപവാസ സമരം ആരംഭിച്ചു

malayalamexpresstv 2019-01-12

Views 26

സെക്രട്ടറിയേറ്റിനുമുന്നിൽ യുഡിഎഫ് നടത്തുന്ന ഉപവാസ സമരം ആരംഭിച്ചു.അക്രമ രാഷ്ട്രീയത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫ് ഉപവാസ സമരം നടത്തുന്നത്. സംസ്ഥാനത്ത് ഭരണകൂടം തന്നെയാണ് വർഗീയത വളർത്തുന്നത് എന്നും ചെന്നിത്തല പറഞ്ഞു. പിണറായി സർക്കാർ വർഗീയതയെ വർഗീയത കൊണ്ട് തന്നെയാണ് നേരിടുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല പ്രശ്നം കാണിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.വിഷയത്തിൽ യുഡിഎഫിന്റെ നിലപാട് ശരിയാണെന്ന് തെളിയുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ നവോത്ഥാന പാരമ്പര്യം മറ്റാർക്കും അവകാശപ്പെടാൻ ആവില്ല എന്നും ചെന്നിത്തല പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS