ശബരിമല യുവതി പ്രവേശന വിഷയത്തിലെ റിട്ട് ഹർജികൾ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ.ജനുവരി 22ന് പരിഗണിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.എന്നാൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അവധി കണക്കിലെടുത്താണ് തീയതി നീട്ടിയത്. ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ് ശബരിമല കേസും ഉൾപ്പെട്ടിട്ടുള്ളത്.റിട്ട് ഹർജികൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നും വിവരങ്ങളുണ്ട്.