2019 ല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മധുരരാജ. മാസ് എന്റര്‍ടൈനര്‍ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്. പേരന്‍പിനും യാത്രയ്ക്കും ശേഷം മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാന്‍ പോവുന്ന സിനിമയാണിത്. ഇത്തവണത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുന്ന മധുരരാജയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി എന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം.
mammootty at madhura raja shooting over