India hands over dossier to Pakistan on JeM role in Pulwama attack
പുൽവാമ ഭീകരാക്രണവുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ പാകിസ്താന് കൈമാറി. പാകിസ്താനിലുള്ള ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളെ കുറിച്ചും നേതാക്കളെ കുറിച്ചും വിവരങ്ങൾ കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്താനിലെ ഭീകരർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്.