#congress കോൺഗ്രസ് തെളിവ് ചോദിച്ചതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് വക്താവ് രാജിവച്ചു

malayalamexpresstv 2019-03-10

Views 28

പുൽവാമ ഭീകരാക്രമണത്തിന് കോൺഗ്രസ് തെളിവ് ചോദിച്ചതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് വക്താവ് വിനോദ് ശർമ കോൺഗ്രസിൽ നിന്നു രാജിവച്ചു. 60 കൊല്ലം ഇന്ത്യ ഭരിച്ച പാർട്ടിക്ക് സൈന്യത്തിൽ വിശ്വാസമില്ലെന്നും ഇത് പാർട്ടിയിലെ അംഗങ്ങളെ അവഹേളിക്കുന്നതാണെന്ന് വിനോദ് ശർമ കൂട്ടിച്ചേർത്തു. പാർട്ടിയിലെ താഴെത്തട്ടിലുള്ളവരെ വെല്ലുവിളിക്കുന്ന രീതിയാണ് പുൽവാമ ഭീകരാക്രമണത്തിന് തെളിവ് ചോദിച്ച്തിലൂടെ രാഹുൽഗാന്ധി അവലംബിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് പിറകെ ധാരാളം കോൺഗ്രസ് പ്രവർത്തകർ പാർട്ടിയിൽനിന്ന് രാജിവെക്കുമെന്നും വിനോദ് ശർമ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS