ചെന്നൈ സ്റ്റെല്ലാ മേരി കോളേജിൽ പെൺകുട്ടികളോട് സംവദിക്കുന്നതിനിടെ പച്ചക്കള്ളങ്ങൾ പറഞ്ഞ് രാഹുൽ ഗാന്ധി. അനിൽ അംബാനി ലോണെടുത്ത് രാജ്യം വിട്ടെന്നായിരുന്നു രാഹുലിന്റെ പരാമർശം. വിജയ് മല്യയും നീരവ് മോഡിയും രാജ്യം വിട്ട കാര്യം പരാമർശിക്കുമ്പോഴായിരുന്നു രാഹുൽ അനിൽ അംബാനിയെ നാടുകടത്തിയത്.നോട്ട് അസാധുവാക്കലിനു ശേഷം നിങ്ങളുടെ അച്ഛനമ്മമാർ നൽകിയ പണമാണ് നരേന്ദ്രമോദി നീരവ് മോഡിക്ക് നൽകിയതെന്നും രാഹുൽ ആരോപിച്ചു. 35,000 കോടി നീരവ് മോഡിക്ക് നരേന്ദ്രമോദി സർക്കാർ നൽകിയെന്നും രാഹുൽ കണ്ടെത്തിയിട്ടുണ്ട്.