കുറ്റപത്രം സമർപ്പിക്കാൻ വൈകിയാൽ വീണ്ടും തെരുവിലേയ്ക്ക് ഇറങ്ങുമെന്ന നിലപാട് കടുപ്പിച്ച് കന്യാസ്ത്രീകൾ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ കുറ്റപത്രം വൈകിപ്പിക്കുന്ന പോലീസ് നടപടിയ്ക്ക് എതിരെയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ നിലപാട് കടുപ്പിച്ചിരിക്കുന്നത്. സിസ്റ്റർ ലിസി അടക്കമുള്ള സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കന്യാസ്ത്രീകൾ ആവശ്യപ്പെടുന്നു.എത്രയും വേഗം കുറ്റപത്രം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസത്രികൾ കോട്ടയം എസ് പിക്ക് പരാതിയും നല്കിയിട്ടുണ്ട്.