prithviraj's lucifer movie trailer social media reaction
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ലൂസിഫറിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രമെന്ന നിലയിലാണ് സിനിമ മികച്ച സ്വീകാര്യത നേടിയിരുന്നത്. ലൂസിഫര്‍ ട്രെയിലറിന് ഗംഭീര സ്വീകരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ലഭിച്ചത്.