പി എം നരേന്ദ്രമോദി സ്റ്റേ ചെയ്യണമെന്ന് ഡിഎംകെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ചിത്രമാണ് പിഎം നരേന്ദ്രമോദി. ഈ ചിത്രം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചിത്രം ബാന്‍ ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ചിത്രം തിരഞ്ഞെടുപ്പ് സമയത്ത് സമ്മതിദായകരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡിഎംകെയുടെ വാദം. ഇക്കാരണത്താലാണ് ചിത്രം ബാൻ ചെയ്യണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടത്.