prithviraj dedicates lucifer to his father
സംവിധാനമോഹവുമായി ക്യാമറയുടെ മുന്നിലേക്ക് നടന്നടുത്ത താരപുത്രനായിരുന്നു പൃഥ്വിരാജ്. അഭിനേതാവായാണ് അരങ്ങേറിയതെങ്കിലും ഈ മോഹത്തെയും അദ്ദേഹം മനസ്സില്‍ കൊണ്ടുനടന്നിരുന്നു. കരിയറിലെ ആദ്യകാലത്ത് തന്നെ അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ താന്‍ നല്ലൊരു നടനായി മാറിയിരിക്കണമെന്നും നല്ല സിനിമകള്‍ക്കായി ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുമെന്നും മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.