BJP ally Bharat Dharma Jana Sena's Thushar Vellappally to fight against Rahul in Wayanad
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ മത്സരിക്കാനായി ഉറപ്പിച്ചതോടെ വയനാട് രാജ്യത്തെ തന്നെ വിവിഐപി മണ്ഡലം. കോണ്‍ഗ്രസിന്റെ ഇത്രയും സമുന്നതനായ നേതാവ് കേരളം മത്സരത്തിനായി തെരഞ്ഞെടുക്കുന്നത് ഇതാദ്യം. കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫ് മുന്നണി ഒന്നാകെ തന്നെ വലിയ ആഹ്ലാദത്തിലും ആവേശത്തിലും.