കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നെറ്റിയിലെ ലേസർ രശ്മി പതിച്ച സംഭവത്തിൽ തടിതപ്പി കോൺഗ്രസ്. ലേസർ രശ്മി എഐസിസി ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ നിന്നാണ് വന്നത് എന്ന് അറിഞ്ഞതോടെ യാണ് കോൺഗ്രസ് തടി തപ്പിയത്. ഇതോടെ ആഭ്യന്തരമന്ത്രാലയത്തിന് സുരക്ഷാവീഴ്ച ചൂണ്ടി കത്ത് നൽകിയിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. അതേസമയം അമേഠിയിൽ തോൽക്കുമെന്ന് ഭയംകൊണ്ടാണ് രാഹുൽ ഇത്തരം അടവുകൾ പുറത്തിറക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു
#RahulGandhi #congress #loksabhaelection2019